കോട്ടയം: ദൈവത്തിൻ്റെ കരങ്ങളാണ് ഡോക്ടർന്മാരിലൂടെ പ്രവർത്തിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സ്നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണവും ഡോക്ടർമാർക്കുള്ള ആദരവുസമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടർമാരിൽ ദർശിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർന്മാരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറി എം കെ സിനുകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷെഫ് നളൻ, സ്നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ്, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ്, മാനേജർ വില്യം അലക്സ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഡോ പി കെ ബാലകൃഷ്ണൻ, ഡോ വിജയ് രാധാകൃഷ്ണൻ, ഡോ സുനു ജോൺ, ഡോ വി കെ രാധാമണി, ഡോ വി റ്റി ശശി, ഡോ വിജി വിജയൻ എന്നിവരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദരിച്ചു. ആദരവ് ലഭിച്ച ഡോക്ടർന്മാർക്കു ഉപഹാരങ്ങളും നൽകി. തുടർന്നു സ്നേഹക്കൂട്ടിലെ അംഗങ്ങളായ വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.
ഫോട്ടോ അടിക്കുറിപ്പ്
സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണവും ഡോക്ടർമാർക്കുള്ള ആദരവ് സമർപ്പണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട്, സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറി എം കെ സിനുകുമാർ, ഷെഫ് നളൻ, സ്നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ്, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ്, മാനേജർ വില്യം അലക്സ്, ഡോ പി കെ ബാലകൃഷ്ണൻ, ഡോ വിജയ് രാധാകൃഷ്ണൻ, ഡോ സുനു ജോൺ, ഡോ വി കെ രാധാമണി, ഡോ വി റ്റി ശശി, ഡോ വിജി വിജയൻ തുടങ്ങിയവർ സമീപം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.