Subscribe Us



പാലായിൽ വയലുകൾ നികത്തി കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനെതിരെ പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ 3 ന് സംവാദസദസ്സ്

പാലാ: വെള്ളപ്പൊക്കത്തിൻ്റെ കെടുതികൾ പതിറ്റാണ്ടുകളായി അനുഭവിച്ചു വരുന്നവരാണ് പാലാക്കാർ. 2018, 2021 കാലഘട്ടങ്ങളിൽ രണ്ട് പ്രളയങ്ങളെ അതിജീവിച്ചവരാണ് പാലാക്കാർ. 

ആറും തോടും നിറഞ്ഞു കവിയുമ്പോൾ കടകളിലേയ്ക്കും വീടുകളിലേയ്ക്കും കൂടുതൽ ഉയരത്തിൽ വെള്ളം കയറാതെ നിന്നത് ടൗണിൻ്റെ ചുറ്റുപാടുക ളിലുള്ള റോഡിൽ നിന്നും 10-15 അടിയോളം താഴ്‌ചയിൽ നൂറുകണക്കിന് പാടശേഖരങ്ങളായി (തണ്ണീർതടങ്ങളിൽ) വെള്ളം നിൽക്കുന്നത് കൊണ്ടാണെന്ന് പൗരാവകാശസമിതി ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ ഒന്നുരണ്ട് ദിവസംകൊണ്ട് വെള്ളം കയറിയിറങ്ങി പോകുന്ന അവസ്ഥ യാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ പാടശേഖരങ്ങൾ എല്ലാം മണ്ണിട്ട് ഉയർത്തുന്നത് മൂലവും മണൽ വാരതെ ആറിൻ്റെ അടിത്തട്ട് ഉയർന്ന് വരികയും ചെയ്യുന്നതും വർഷ കാലത്ത് വരുന്ന മഴവെള്ളം സ്റ്റോർ ചെയ്യുവാൻ കഴിയാതെ വെള്ളപ്പൊക്ക സമയത്ത് 10-15 അടി ഉയരത്തിൽ കൂടുതലായി വെള്ളം കെട്ടി നിൽക്കുവാനും ഇതുവരെ വെള്ളം കയറാത്ത വീടുകളിലേയ്ക്കും കടകളിൽ മുമ്പ് മൂന്നുനാല് അടി ഉയരത്തിൽ ആയിരുന്നെങ്കിൽ ഇത് മൂലം 10-12 അടി ഉയരത്തിൽ വെള്ളം കയറുന്നതിനും ടൗൺ റോഡ് നിരപ്പിലുള്ള കടകൾ മുങ്ങിപ്പോകുന്നതിന് വരെ ഇടയാകുന്നതാണ്. ഇതുമൂലം വളരെയധികം ദുരിതങ്ങളും ധനനഷ്‌ടവും സംഭവിക്കുകയാണ്.

ചിലരുടെ സ്ഥാപിത താത്‌പര്യങ്ങൾക്കായി 2008-ലെ തണ്ണീർത്തട നിയമങ്ങളെ മാറ്റിമറിച്ചുകൊണ്ട് നടത്തുന്ന ഇത്തരം കരിനിയമങ്ങൾ പ്രകൃതിയേയും സുരക്ഷിതമായി ജീവിക്കുവാനുള്ള മനുഷ്യാവകാശങ്ങളേയും ഇല്ലായ്‌മ ചെയ്യുകയാണ് ഭരണാധികാരികളെന്ന് പൗരാവകാശസമിതി കുറ്റപ്പെടുത്തി.

തലമുറകളായി പാലാ ടൗണിലും പരിസര പ്രദേശങ്ങളിലുമായി തൊഴിൽ ചെയ്തും താമസിച്ചും കഷ്ടത അനുഭവിച്ചും കഴിയുന്ന അനേകരുണ്ടിവിടെ. വരാൻ പോകുന്ന ഈ ഭവിഷ്യത്തുകൾക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരും നാടിനെ സ്നേഹിക്കുന്നവരും ഈ കരിനിയമങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും ജൂലൈ മൂന്നാം തീയതി പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ പാലാ ടോംസ് ചേമ്പറിൽ നടക്കുന്ന സംവാദ സദസ്സിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. 


ഈ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്ക ണമെന്നും തുടർനടപടികൾ സ്വീകരിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജോയി കളരിക്കൽ, ജയേഷ് പി ജോർജ്, ജോയി പുളിക്കപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.





Post a Comment

0 Comments