Subscribe Us



ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ വിതരണവും നടത്തി

കോട്ടയം: ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഹാരവും അണിയിച്ചു. 
തുടർന്ന് കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ വിതരണവും നടന്നു.സംസ്ഥാന സെക്രട്ടറി സാജൻ ആലക്കളത്തിൽ കെഎസ്ആർടിസിക്ക് സമർപ്പിക്കുന്ന പൂച്ചെടികളുടെ വിതരണവും നടീലും ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡൻ്റമാരായ സതീഷ് ബാബു (പാലാ) മുരളി തകിടിയൽ (ഏറ്റുമാനൂർ) ,ജോസ് ജോയി (കടുത്തുരുത്തി) ,അഖിൽ ശ്രീനിവാസൻ (കോട്ടയം ),ഹരികൃഷ്ണൻ താമരശ്ശേരിയിൽ (കാഞ്ഞിരപ്പള്ളി) ,ഫാസിൽ പദാലിൽ (പൂഞ്ഞാർ ),ജയകുമാർ ശ്രീവത്സം (വൈക്കം) ,വിഷ്ണു എം കെ (ചങ്ങനാശ്ശേരി) ,മധു ആർ പണിക്കർ (കെ ടി യുസി ബി ജില്ലാ പ്രസിഡന്റ് ),ശരൺ കെ മാടത്തേട്ട് (കെ കെ യു ബി ജില്ലാ പ്രസിഡണ്ട് ),ജിജി ദാസ് (വനിതാ കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ്) ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സനോജ് സോമൻ ,മൻസൂർ ,സുധീഷ് പഴനിലത്ത് ,ജലീൽ സിഎം ,രാജേഷ് നട്ടശ്ശേരി മനോജ് പുളിക്കൽ,സുനു സി പണിക്കർ ,ജോൺ കെ എം ,മധു ടി തറയിൽ ,ഷിനോ ഐസക് ,ഹമീദ് നാസർ ,റ്റുബി ഹരിശ്രീ  ജോമോൻ തോമസ് ,ജീമോൻ സി ഗോപി , രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments