പാലാ : കൊഴുവനാല്‍ പഞ്ചായത്തംഗം, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ 25 വര്‍ഷം പിന്നിടുന്നു. 21-ാമത്തെ വയസ്സില്‍ 1995 ല്‍ കൊഴുവനാല്‍ പഞ്ചായത്തംഗമായ ജോസ്‌മോന്‍ 2000 മുതല്‍ 10 വര്‍ഷക്കാലം കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റായും 2010 മുതല്‍ 5 വര്‍ഷക്കാലം ജില്ലാ പഞ്ചായത്തംഗമായും ഇപ്പോള്‍ കൊഴുവനാല്‍ പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചുവരുന്നു. ത്രിതല പഞ്ചായത്തംഗ രജത ജൂബിലിയുടെ ഭാഗമായി കൊഴുവനാല്‍ പഞ്ചായത്ത് 1, 2, 13 വാര്‍ഡുകളിലും മുത്തോലി പഞ്ചായത്തിലെ നെയ്യൂര്‍ വാര്‍ഡിലും വിവിധ രോഗങ്ങളാല്‍ സ്ഥിരമായി മരുന്നു കഴിക്കുന്ന 100 വ്യക്തികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സൗജന്യമായി അവര്‍ക്കാവശ്യമായ എല്ലാ മരുന്നുകളും വീടുകളില്‍ എത്തിച്ചു നല്‍കുന്ന 'കാരുണ്യ സ്പര്‍ശം പദ്ധതി'യുടെ ഒന്നാം ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. ഈ മാസം മുതല്‍ എല്ലാ മാസവും ഒരു ലക്ഷം രൂപയുടെ മരുന്നാണ് 'കാരുണ്യ സ്പര്‍ശം പദ്ധതി' പ്രകാരം വിതരണം ചെയ്യുന്നത്. ജോഫി മാത്യു വെട്ടിക്കൊമ്പിലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് 'കാരുണ്യസ്പര്‍ശം പദ്ധതി'യുടെ ഒന്നാം ഘട്ടത്തിന് ആവശ്യമായ ഒരു ലക്ഷം രൂപാ വീതം എല്ലാ മാസവും സംഭാവന ചെയ്യുന്നത്. പിന്നീട് കാരുണ്യസ്പര്‍ശം പദ്ധതിയുടെ രണ്ടാം ഘട്ടമായി വിവിധ അഭ്യുദയാകാംക്ഷികളുടെ സഹകരണത്തോടെ കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലായി 300 വ്യക്തികള്‍ക്കും കൂടെ ഈ പദ്ധതിയുടെ സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
'കാരുണ്യസ്പര്‍ശം പദ്ധതി'യുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനകര്‍മ്മം 24- ന് ഉച്ചയ്ക്ക് 12.00 ന് ചേര്‍പ്പുങ്കല്‍ വച്ച് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വ്വഹിക്കുന്നതാണ്.
21-ാമത്തെ വയസ്സില്‍ പഞ്ചായത്തംഗമായ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ 1998 ല്‍ ചേര്‍പ്പുങ്കല്‍ വാര്‍ഡിനെ കേരളത്തിലെ 6-ാമത്തെ കുടില്‍ രഹിത ഗ്രാമമായും കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2004 ല്‍ കൊഴുവനാല്‍ പഞ്ചായത്തിലെ ഭവന രഹിതരായ 400 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി കേരളത്തിലെ 2-ാമത്തെ കുടില്‍ രഹിത പഞ്ചായത്തായും മാറ്റിയെടുത്തു. 1998 ല്‍ സ്വന്തം വാര്‍ഡായ ചേര്‍പ്പുങ്കല്‍ കോയിക്കല്‍ കുന്നില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയിലൂടെ 150 കുടുംബങ്ങളിലും പഞ്ചായത്ത് പ്രസിഡന്റായ 10 വര്‍ഷക്കാലം കൊണ്ട് കൊഴുവനാല്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലുമായി 10 കുടിവെള്ള പദ്ധതികളിലൂടെ 3000 കുടുംബങ്ങളിലും ജില്ലാ പഞ്ചായത്തംഗമായിരുന്ന കാലഘട്ടത്തില്‍ ഏറ്റുമാനൂര്‍, കിടങ്ങൂര്‍, മുത്തോലി, അകലകുന്നം, പഞ്ചായത്തുകളിലായി 21 പുതിയ കുടിവെള്ള പദ്ധതികളിലൂടെ 5000 കുടുംബങ്ങളിലും കുടിവെള്ളം എത്തിച്ചു നല്‍കിയതും മാതൃകാപ്രവര്‍ത്തനമാണ്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.