കോട്ടയം: ജില്ലയില്‍ പുതിയതായി 389 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 386 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 3645 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 193 പുരുഷന്‍മാരും 150 സ്ത്രീകളും 46 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1050 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍നിലവില്‍ 6296 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 22708 പേര്‍ കോവിഡ് ബാധിതരായി. 16377 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19699 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
ഈരാറ്റുപേട്ട - 52
കോട്ടയം - 37
കുമരകം - 29
ചങ്ങനാശേരി - 17
തിരുവാർപ്പ് - 12
ചിറക്കടവ്, അതിരമ്പുഴ - 11
ടി.വി പുരം, പാമ്പാടി, കുറിച്ചി - 10
വൈക്കം -9
എരുമേലി,പനച്ചിക്കാട്,കാണക്കാരി,ഏറ്റുമാനൂർ,മുണ്ടക്കയം - 8
കടനാട്, ഞീഴൂർ,വിജയപുരം, മുളക്കുളം- 6
ആർപ്പൂക്കര, രാമപുരം,പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി,തീക്കോയി,കങ്ങഴ, തൃക്കൊടിത്താനം,
ഭരണങ്ങാനം,കിടങ്ങൂർ -5
തിടനാട്,കറുകച്ചാൽ,നീണ്ടൂർ,കടുത്തുരുത്തി,വെള്ളൂർ, മാടപ്പള്ളി -4
അയർക്കുന്നം, കടപ്ലാമറ്റം,വാഴപ്പള്ളി, കൂരോപ്പട,മീനടം, മാഞ്ഞൂർ, മണിമല -3
അയ്മനം,നെടുംകുന്നം,കുറവിലങ്ങാട്,കരൂർ,വെച്ചൂർ,വെള്ളാവൂർ,കാഞ്ഞിരപ്പള്ളി -2
വാകത്താനം,മുത്തോലി,മേലുകാവ്,പൂഞ്ഞാർ,കൊഴുവനാൽ, പായിപ്പാട്,കല്ലറ,കോരുത്തോട്,തലപ്പലം ,അകലക്കുന്നം, തലയാഴം, മണർകാട്, തലയോലപ്പറമ്പ്- 1



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.