Subscribe Us



കോവിഡ് വ്യാപനം: സ്ഥാനാർത്ഥികളുടെ ഭവനസന്ദർശനം വിലക്കണമെന്ന് പരാതി



പാലാ: സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കു കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ ഇനി മുതൽ വീടുകയറിയുള്ള പ്രചാരണത്തിന് കർശന വിലക്ക് ഏർപ്പെടുത്തണമെന്ന് പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥികൾ ഒന്നിലേറെത്തവണ വീടുകൾ കയറിക്കഴിഞ്ഞിട്ടുണ്ടെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. ഇനിയും വീടുകയറിയുള്ള വോട്ട്പിടുത്തം അത്യാവശ്യമുള്ള കാര്യമല്ല. തദ്ദേശ സ്വയംഭര സ്ഥാപനങ്ങളിലേയ്ക്കുള്ള സ്ഥാനാർത്ഥികളാരെന്ന് വോട്ടർമാർക്ക് ബോധ്യമായി കഴിഞ്ഞിട്ടുണ്ട്.


കോവിഡിനെ നിയന്ത്രിക്കാൻ മാസ്ക് അടക്കമുള്ള നടപടികൾ പിഴയടക്കം ഏർപ്പെടുത്തിയ സാഹചര്യമാണ് നിലനിൽക്കുന്നത്. വീടുകയറിയുള്ള പ്രചാരണം വൈറസ് വ്യാപനത്തിൻ്റെ ആക്കം കൂട്ടുമെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

ഫോൺ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയ വഴിമാത്രം പ്രചാരണം നടത്താൻ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും അടിയന്തിര നിർദ്ദേശം നൽകണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു.

Post a Comment

0 Comments