പാലാ: മുനിസിപ്പാലിറ്റിയിലും സമീപപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാണി സി കാപ്പൻ എം എൽ എ മുതൽ ഡിസംബർ 8 വരെയുള്ള പത്തു ദിവസത്തേയ്ക്ക് പൊതുജനങ്ങളുമായുള്ള നേരിട്ടുള്ള സന്ദർശന പരിപാടികൾ ഒഴിവാക്കിയതായി എം എൽ എ ഓഫീസ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ നിർദ്ദേശമുള്ളതിനാലാണ് ഈ നടപടി.
പൊതുജനങ്ങൾ നേരിട്ടു എം എൽ എ യെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് എം എൽ എ ഓഫീസ് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്കു അസൗകര്യം ഉണ്ടാകാതിരിക്കാൻ അത്യാവശ്യകാര്യങ്ങൾക്കു എം എൽ എ യുടെ ഫോൺ നമ്പരിലോ 9447575912 (ടി വി ജോർജ് ), 8606130010 (തങ്കച്ചൻ മുളകുന്നം), 9447137780 (എം പി കൃഷ്ണൻനായർ), 04822296699 (എം എൽ എ ഓഫീസ്) എന്ന നമ്പരിലോ ബന്ധപ്പെടാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.