പാലാ: മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പാലാ മുനിസിപ്പാലിറ്റിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പ്രചരണ പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ഇലക്ഷൻ കമ്മിറ്റി സിബി തോട്ടുപുറം, ഷാർലി മാത്യു, അഡ്വക്കേറ്റ് തോമസ് വീറ്റി അഡ്വ.സണ്ണി ഡേവിഡ് ജോസ്കുട്ടി പൂവേലി, ജോഷി പുതുമന, സുദർശ് കെ ആർ, ജയപ്രകാശ് എ എസ് എന്നിവർ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാഥമിക പരിഗണന എന്നും നേതാക്കൾ പറഞ്ഞു.
നവംബർ ഇരുപത്തിമൂന്നാം തീയതിക്കുശേഷം എൽഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടായ പൊതുപരിപാടികൾ നടന്നിട്ടില്ല. ഇരുപത്തിയാറാം തീയതി ഉച്ചയ്ക്ക് ശേഷമാണ് അഡ്വക്കേറ്റ് ബിനുവിന്റെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു അദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറന്റെയിനിൽ പോകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എൽഡിഎഫ് ഇലക്ഷൻ കമ്മറ്റിയുടെ നിർദ്ദേശാനുസരണം മറ്റെല്ലാ സ്ഥാനാർഥികളും ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
സ്ഥാനാർഥിയുടെ ഒപ്പം ഒരാൾ കൂടി മാത്രമേ ഭവന സന്ദർശനം നടത്താവു എന്നും കുടുംബയോഗങ്ങൾ ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വേണം തുടർന്നുള്ള പ്രചരണപ്രവർത്തനങ്ങൾ നടത്തേണ്ടത് എന്നും എൽഡിഎഫ് .ഇലക്ഷൻ കമ്മിറ്റി നിർദേശം നൽകി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.