Subscribe Us



പാലായിൽ ആശങ്ക ഉയർത്തി യു ഡി എഫ് സ്ഥാനാർത്ഥിക്കു പിന്നാലെ എൽ ഡി എഫ് സ്ഥാനാർത്ഥിക്കും കോവിഡ്

പാലാ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന സൂചന നൽകി യു ഡി എഫ് സ്ഥാനാർത്ഥിക്കു പിന്നാലെ എൽ ഡി എഫ് സ്ഥാനാർത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചു. 

പാലാ നഗരസഭയിലെ യു ഡി എഫ് സ്ഥാനാർത്ഥി ജോഷി വട്ടക്കുന്നേലിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ബിനു പുളിയ്ക്കക്കണ്ടത്തിന് കോവിഡ് സ്ഥിരീകരിച്ചു.  

യു ഡി എഫ് പാലായിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥിസംഗമത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ജോഷിയും യു ഡി എഫ് സ്ഥാനാർത്ഥികളും ക്വാറൈൻ്റനിൽ പോയി.

എന്നാൽ ഇന്നലെ നടത്തിയ ആൻ്റിജൻ ടെസ്റ്റ് നെഗിറ്റീവാണെന്ന വാദമുയർത്തി ഇന്ന് ഏതാനും എൽഡിഎഫ് സ്ഥാനാർത്ഥികൾ വീടുകയറ്റം നടത്തിയിരുന്നു. ഇതിനിടെയാണ് ബിനു പുളിയ്ക്കക്കണ്ടത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അസ്വസ്തതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ബിനു ഏതാനും ദിവസങ്ങളായി സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രചാരണം നടത്തുന്നതെന്ന് സി പി എം പാലാ ലോക്കൽ സെക്രട്ടറി എ എസ് ജയപ്രകാശ് അറിയിച്ചു.

Post a Comment

0 Comments