Subscribe Us



മുണ്ടക്കയത്ത് വാഹനാപകടം: മൂന്നാനി സ്വദേശി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

മുണ്ടക്കയം: മുപ്പത്തിഒന്നാം മൈൽ സെൻ്റ് ജോർജ് വേ ബ്രിഡ്ജിനു സമീപം കാർ ബസിലിടിച്ച് മൂന്നാനി സ്വദേശിയായ യുവാവ് മരിച്ചു. മൂന്നാനി മണിയാക്കുപാറയിൽ ആശിഷ് ജോസ് (അപ്പു - 27) ആണ് മരണമടഞ്ഞത്. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം മേരി ക്യൂൻസ് ആശുപത്രിയിൽ. പരേതനായ ജോസിൻ്റെ പുത്രനാണ്. മൂന്നാനി ചെരിയംപുറത്ത് ജെസിയാണ് മാതാവ്.
ഒപ്പമുണ്ടായിരുന്ന മൂന്നാനി തറക്കുന്നേൽ പ്രശാന്ത് പ്രകാശ് മുണ്ടക്കയം മേരി ക്യൂൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഡിനോയിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വളവിൽ കാർ എതിരെ വന്ന മൈ ബസ് എന്ന ബസ്സിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Post a Comment

0 Comments