പാലാ: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കൊച്ചിടപ്പാടിയിലെ ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ ധർണ്ണ നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.
കർഷകരുടെ സമരം നിലനിൽപ്പിനുവേണ്ടിയുള്ളതാണെന്നും രാജ്യം ഒറ്റക്കെട്ടായി കർഷകർക്കായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ ആശങ്കകൾ കാണാതെ മുന്നോട്ടു പോകാൻ ഭരണാധികാരികൾക്കു കഴിയില്ല. കോർപ്പറേറ്റുകൾക്കായി കർഷകരെ ബലി കൊടുക്കരുതെന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു. മുനിസിപ്പൽ മുൻ കൗൺസിലർ ടോണിതോട്ടം, ജോസ് മുകാല, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക തുടങ്ങിയവരും പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.