Subscribe Us



ആയുർവേദത്തിനു ശസ്ത്രകിയാനുമതി: പാലായിൽ ഡോക്ടർമാർ പ്രതിഷേധ ധർണ്ണ നടത്തി

പാലാ: വിവിധ വൈദ്യശാസ്ത്ര സംവിധാനങ്ങൾ അശാസ്ത്രീയമായി കൂട്ടിക്കലർത്തുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി ആരംഭിച്ച പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പാലായിലും ഡോക്ടർമാർ പ്രതിഷേധിച്ചു. ശസ്ത്രക്രിയകൾ നടത്താൻ ആയുർവേദ സംവീധാനത്തിന് അനുമതി നൽകുന്നത് അപകടകരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ പ്രതിഷേധം. ഈ നടപടി ജനങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന് ഡോക്ടർമാർ പറയുന്നു.

കൊട്ടാരമറ്റം ബസ് സ്റ്റാൻ്റിൽ ഡോക്ടർമാർ പ്രതിഷേധ ധർണ്ണ നടത്തി. ഡോ ജോസ് കുരുവിള, ഡോ സിറിയക് തോമസ്, ഡോ ഹരീഷ്കുമാർ, ഡോ അലക്സ് ബേബി, ഡോ സേതു സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments