പാലാ: കോടതികളുടെ നീതിപൂർവ്വകമായ ഇടപെടലുകളാണ് ജനാധിപത്യ സംവിധാനത്തിൻ്റെ ജീവശ്വാസമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലാ സബ് കോടതി, എം എ സി ടി കോടതി എന്നിവയുടെ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി നിഷേധം നടക്കുമ്പോൾ ജനം ആശ്രയിക്കുന്നത് കോടതികളെയാണ്. ജനങ്ങൾക്കു കോടതികളിൽ ഉള്ള വിശ്വാസമാണ് ഇതിന് കാരണമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഈ വിശ്വാസം നിലനിർത്തേണ്ടത് അനിവാര്യമാണ്. ജനാധിപത്യ സംവീധാനം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ കോടതികൾക്കു നിർണ്ണായക സ്ഥാനമുള്ളതെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ജോസഫ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് ലിഷ എസ്, അഡ്വ സി ജെ ഷാജി, അഡ്വ റോജൻ ജോർജ്, അഡ്വ ജോസ് ജെ പടിഞ്ഞാറെമുറി, അഡ്വ പി പി വിജയൻ എന്നിവർ പ്രസംഗിച്ചു. ജൂബിലി വർഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണിക ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ജോസഫ് കണ്ടത്തിലിന് നൽകി മാണി സി കാപ്പൻ എം എൽ എ പ്രകാശനം ചെയ്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.