Subscribe Us



ഡോ ബിജു കൈപ്പാറേടൻ ജനതാ ദൾ (യുണൈറ്റഡ്) സംസ്ഥാന ഉപാധ്യക്ഷൻ

ദില്ലി: ജനതാ ദൾ (യുണൈറ്റഡ്) വിവിധ സംസ്ഥാനങ്ങളിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കേരളാ  ഘടകത്തിന്റെ വൈസ് പ്രെസിഡന്റായി ഡോ. ബിജു കൈപ്പാറേടൻ (കോട്ടയം) ജനറൽ സെക്രട്ടറിയായി അഡ്വ. സംഗീത ലൂയിസ് (കൊല്ലം) എന്നിവരെ നിയമിച്ചതായി ബീഹാർ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ്‌കുമാർ ദില്ലിയിൽ പ്രഖ്യാപിച്ചു. 

ഇതോടൊപ്പം മറ്റുചില  സംസ്ഥാനങ്ങളിളെ ഭാരവാഹികളെക്കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.   ഡോ. ഹേമ  ഭരദ്വാജ് (മധ്യപ്രദേശ്‌), സുപ്രീം കോടതിലെ  മുതിർന്ന അഭിഭാഷകൻ തിമിർ മുഖർജീ (പശ്ചിമ ബംഗാൾ) , മുൻ കേന്ദ്രമന്ത്രി  അഭിഷേക് ചൗധരി (ഹരിയാന),  ഉത്കൽ  സർവകലാശാല മുൻ വൈസ് ചാൻസലർ ദേവേന്ദ്ര യാദവ് (ബീഹാർ), വ്യവസായിയും മുൻ എംപിയുമായ   വിനോദ് പാണ്ഡേ (രാജസ്ഥാൻ)   മുൻ നിയമസഭാ സ്പീക്കർ മധുപാൽ സിംഗ് തോറ (പഞ്ചാബ്)  പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ  പ്രൊഫ..  ദീപ്തി മൽഹോത്ര (ഉത്തർപ്രദേശ്) അഡ്വ. പരംജിത് കൗർ (ഡൽഹി) മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ ആഷിക് സക്‌സേന ( ഛത്തീസ്ഘട്ട്) എന്നീ പ്രമുഖരെ അതാതു സംസ്ഥാനങ്ങളിലെ ഉപാധ്യക്ഷൻമാരായി നിയമിച്ചിട്ടുണ്ട്.  

ഓരോ സംസ്ഥാനങ്ങളിലും കൂടുതൽ  പ്രൊഫഷണലുകളെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന നയമാണ്  പാർട്ടി അനുവർത്തിക്കുക. ബിജു കൈപ്പാറേടൻ ഉൾപ്പടെയുള്ള  പുതിയ ഭാരവാഹികൾ പാർട്ടി ദേശീയ സമിതിയിലും  നിർവാഹക  സമിതിയിലും അംഗങ്ങളായിരിക്കും.

ഉത്തരേന്ത്യയിൽ കത്തിപ്പടരുന്ന കർഷക പ്രക്ഷോഭത്തിനു ചർച്ചകളിലൂടെ  പരിഹാരം കാണണമെന്നതാണ് പാർട്ടിയുടെ സമീപനം. ആവശ്യമെങ്കിൽ മധ്യസ്ഥ ചർച്ചകൾക്കു  നേതൃത്വം കൊടുക്കാൻ പാർട്ടി അധ്യക്ഷൻ നിതീഷ് കുമാറിനെ  നിർവാഹക സമിതി ചുമതലപ്പെടുത്തിയതായി  സെക്രട്ടറി ജനറൽ എസ്  എം കുമാർ ആലം അറിയിച്ചു.

Post a Comment

0 Comments