പാലാ: പ്രശസ്ത നൃത്ത ഗുരുവും കൊറിയോഗ്രാഫറും ആയ ആർ എൽ വി പുഷ്പ രാജുവിന് ഫോർ എ.എം ക്ലബ്ബിന്റെ ആദരം മാണി സി കാപ്പൻ എം എൽ എ സമ്മാനിച്ചു. ഫ്രഞ്ച് നർത്തകി ലുബ ഷീൽഡിനോടൊപ്പം ആറൻമുളയിലെ വിജ്ഞാന കലാവേദിയിലും പാലാ രാഗമാലികയിലുമായി 30 വർഷത്തിലധികമായി കലാ പ്രവർത്തനം നടത്തിവരുന്നതിനാണ് ആദരവ് നൽകിയത്.
ഭാരതീയ-പാശ്ചാത്യ നൃത്ത സമന്വയ കളരികൾക്ക് റോമൻ ദേവൻ ജാനസിനെയും മഹാഗണപതിയെയും കോർത്തിണക്കി പുഷ്പരാജു അവതരിപ്പിച്ച നൃത്തശില്പം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 12 രാജ്യങ്ങളിലായി പതിനായിരത്തിൽ പരം അംഗങ്ങളുള്ള ഫോർ എ.എം ക്ലബ്ബിന്റെ ഫൗണ്ടർ പ്രശസ്ത സിനിമ സംവിധയകൻ റോബിൻ തിരുമലയാണ്.ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ജി ശ്രീകുമാർ, കൺവീനർ രഞ്ജിനി പ്രദീപ് എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.