പാലാ: ലോകത്തിന് ഭാരത സംസ്ക്കാരത്തിൻ്റെ സംഭാവനയാണ് യോഗ എന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. യോഗ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
'യോഗയുടെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ചു യോഗാ പ്രൊമോഷൻ ഫോറം ശ്രീവള്ളി സ്കൂൾ ഓഫ് യോഗയുടെ നേതൃത്വത്തിൽ ഹോട്ടൽ ഒലിവ് ഇൻ്റർനാഷണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.പ്രിയദർശനി ശ്രീവള്ളി അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, സുനിൽ കെ സി, ടി വി ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രിയദർശനി ശ്രീവള്ളി എഴുതിയ യോഗദർശനി എന്ന പുസ്തകം ടി വി ജോർജിന് നൽകി മാണി സി കാപ്പൻ പ്രകാശനം ചെയ്തു. ചടങ്ങിൽ ആർട്ടിസ്റ്റ് സുനിൽ കെ സി യെ എം എൽ എ ആദരിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.