പാലാ: മഹാത്മാഗാന്ധി സർവ്വകലാശാല മൃദംഗം എം എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തൃപ്പൂണിത്തറ ആർ എൽ വി കോളജ് വിദ്യാർത്ഥി കൊച്ചിടപ്പാടി ചാരംതൊട്ടിയിൽ അർജുൻ ബാബുവിനെ മാണി സി കാപ്പൻ എം എൽ എ അനുമോനിച്ചു. അർജുൻ ബാബുവിൻ്റെ വീട്ടിലെത്തിയ എം എൽ എ ഉപഹാരവും സമ്മാനിച്ചു.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് വേരനാനി, ബാബു സി ആർ, അന്നപൂർണ്ണ ബാബു എന്നിവരും സന്നിഹിതരായിരുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.