Subscribe Us



ഫാ സ്റ്റാൻ സ്വാമി: നീതിനിഷേധത്തിനെതിരെ എൻ സി പി

പാലാ: ഫാ സ്റ്റാൻ സ്വാമിയോട് ഭരണകൂടം കാണിച്ച നീതി നിഷേധത്തിനെതിരെ എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.  

മനുഷ്യാവകാശപ്രവർത്തകനായിരുന്ന ഫാ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെട്ടത് വേദനാജനകമാണെന്നും ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടികൾ സ്വീകരിക്കണമെന്നും ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 

ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി മൈലാടൂർ യോഗം ഉദഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബേബി ഊരകത്ത് അധ്യക്ഷത വഹിച്ചു. ജോസ് കുറ്റിയാനിമറ്റം, വി കെ ശശീന്ദ്രൻ, എം ആർ രാജു, ജോഷി ഏറത്ത്‌, കെ എ ജോണി, ജോർജ് രാമച്ചനാട്ട്, ഷാജി ചെമ്പുളായിൽ, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോസ് കുന്നുംപുറം, ജോർജ് തെങ്ങനാൽ, ഐഷ ജഗദീഷ്, രതീഷ് വള്ളിക്കാട്ടിൽ, അനീഷ് ബി നായർ, രഞ്ജിത് കെ നായർ, അശോകൻ വലവൂർ, ബാബു മേവിട, അനൂപ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments