രാമപുരം: രാമപുരത്തെ നാലമ്പല ദർശനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കി. മൈ സ്റ്റാമ്പ് പദ്ധതി പ്രകാരമാണ് ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത്. നാലമ്പലങ്ങളിലെ മൂന്നാമത്തെ ക്ഷേത്രമാണ് ഭരതസ്വാമി ക്ഷേത്രം. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വച്ച് മാണി സി കാപ്പൻ എം എൽ എ മോൻസ് ജോസഫ് എംഎൽഎ യ്ക്ക് സ്റ്റാമ്പ് കൈമാറി.
ക്ഷേത്രം പ്രസിഡന്റ് സോമനാഥൻ നായർ അക്ഷയ അധ്യക്ഷത വഹിച്ചു. തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ് കെ. കെ. വിനു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.പി നിർമ്മലൻ തുടങ്ങിയവർ പ്രസംഗിച്ചു. എം.പി കൃഷ്ണൻ നായർ , സി റ്റി രാജൻ, തങ്കച്ചൻ മുളങ്കുന്നം, മത്തച്ചൻ പുതിയിടത്തുചാലിൽ, തോമസ് ഉഴുന്നാലിൽ, വിനോദ് വേരനാനി തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.