പ്രവിത്താനം: മൂന്നിലവ്, പ്രവിത്താനം എന്നിവിടങ്ങളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച മാവേലി സൂപ്പർ സ്റ്റോറുകളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഓൺലൈനിൽ നിർവ്വഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച മാണി സി കാപ്പൻ എം എൽ എ പ്രാദേശിക ഉദ്ഘാടനവും നിർവ്വഹിച്ചു.
ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ, ബിന്ദു സെബാസ്റ്റ്യൻ, രാജേഷ് വാളിപ്ലാക്കൽ, ഷോൺ ജോർജ്, ആനന്ദ് മാത്യു ചെറുവള്ളിൽ, വിനോദ് ചെറിയാൻ, റീന റെനോൾഡ്, അഡ്വ സണ്ണി ഡേവിഡ്, ഫിലിപ്പ് കുഴികുളം, ഇത്തമ്മ മാത്യു, പി ആർ മനോജ്, കെ ഒ ജോർജ്, ഷൈൻ പാറയിൽ, ജോയി അമ്മിയാനിക്കൽ, വിനോദ് അതുമ്പുങ്കൽ, ടോമി കുരിശുംപറമ്പിൽ, അനിൽ എലിക്കുഴിയിൽ, ഉണ്ണി മുട്ടത്ത്, ഔസേപ്പച്ചൻ, ജോജോ പാറയ്ക്കൽ, ജിൻസി ദാനിയേൽ, മായ അലക്സ്, പാലാ ഡിപ്പോ ഏരിയാ മാനേജർ അഭിൽജിത്ത്, ജിനു ജോസ്, സപ്ലെകോ കോട്ടയം മേഖല മാനേജർ സുരേഷ്കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ എസ് കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.