Subscribe Us



പാലാ ബൈപാസിൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടം സൃഷ്ടിച്ച് പൊതുമരാമത്തിൻ്റെ കെണി

പാലാ: ബൈപാസ് റോഡിൽ ഓവുചാലിനു മുകളിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഗ്രില്ല് വാഹനങ്ങൾക്കും കാൽനടയാത്രികർക്കും അപകടം വരുത്തി വയ്ക്കുന്നതായി പരാതി. പാലാ ബൈപാസിൽ ളാലം പള്ളിക്കു മുന്നിൽ റോഡിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലാണ് അപകടം വരുത്തി വയ്ക്കുന്നത്. ഗ്രില്ലിൻ്റെ ഒരു സൈഡ് റോഡ് ലെവലിൽ നിന്നും ഉയർന്നു ബ്ലേഡ് കണക്കെ നിൽക്കുന്നതിനാൽ റോഡിലൂടെ വരുന്ന വാഹനങ്ങൾ ഇതിൽ കയറുമ്പോൾ ടയർ ചീന്തിപോകുന്നത് പതിവായി. ഇതുമൂലം നിരവധി വാഹനങ്ങളുടെ ടയറുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിലൂടെ നടക്കുമ്പോഴും റോഡ് ഈ ഭാഗത്തുകൂടി മുറിച്ചു കടക്കുമ്പോഴും അറിയാതെ കാൽ തട്ടി പരിക്കേൽക്കുന്നതും നിത്യസംഭവമായി. ഒട്ടേറെ പേരുടെ കാലിന് പരുക്ക് പറ്റിയിട്ടുണ്ട്. 

പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ഇത്തരമൊരു ഗ്രില്ല് സ്ഥാപിക്കാനിടയായതെന്ന് പൗരാവകാശ സംരക്ഷണസമിതി കുറ്റപ്പെടുത്തി. അടിയന്തിരമായി ഇത് മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. മൈക്കിൾ കാവുകാട്ട് പ്രമേയം അവതരിപ്പിച്ചു.

Post a Comment

0 Comments