Subscribe Us



വാക്കിലുറച്ച് കാപ്പൻ; കോട്ടമല വിഷയത്തിൽ നാട്ടുകാർക്കു പിന്തുണയുമായി എം എൽ എ

പാലാ: പറഞ്ഞ വാക്കിൽ ഉറച്ച് മാണി സി കാപ്പൻ എം എൽ എ. താൻ എം എൽ എ യായി തിരഞ്ഞെടുക്കപ്പെട്ടാൽ പാലാ മണ്ഡലത്തിൽ പരിസ്ഥിതിക്കു ദോഷമാകുന്ന ഒരു പദ്ധതിക്കും കൂട്ടുനിൽക്കില്ലെന്നു മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. 2019ലെ ഉപതിരഞ്ഞെടുപ്പിലും 2021 ലെ പൊതുതിരഞ്ഞെടുപ്പിലും പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനം മാത്രമേ നടത്തുകയുള്ളൂവെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തൻ്റെ വാക്കുപാലിച്ചുകൊണ്ട് രാമപുരത്ത് കോട്ടമല വിഷയത്തിലും ശക്തമായ നിലപാടാണ് എം എൽ എ സ്വീകരിച്ചത്.


കോട്ടമല സംരക്ഷണ സമിതി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാണി സി കാപ്പൻ തൻ്റെ നിലപാട് ആവർത്തിച്ചു. പരിസ്ഥിതിക്കു ആഘാതമാകുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.  ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലായുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എം എൽ എ ജനകീയ പ്രക്ഷോഭകർക്കൊപ്പം അനുകൂലനിലപാട് സ്വീകരിച്ച് പരസ്യമായി രംഗത്തുവരുന്നത്. എം എൽ എ യുടെ ഈ നിലപാട് പരിസ്ഥിതി പ്രവർത്തകരടക്കമുള്ള നാട്ടുകാർക്കു കൂടുതൽ ആവേശം പകർന്നിരിക്കുകയാണ്.

നാട്ടുകാർക്കൊപ്പം നിലകൊള്ളുമെന്നും പാറ ഖനനം ചെയ്തു കോട്ടമലയെ നശിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നും രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ് എന്നിവരും വ്യക്തമാക്കി.

Post a Comment

0 Comments