പാലാ: ആതുരാലയങ്ങൾ പ്രത്യാശയുടെ ഇടങ്ങളാണെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ പുതുതായി സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ തിയേറ്റർ കോംപ്ലെക്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിയൻ സെൻ്റർ സാധാരണക്കാർക്ക് എപ്പോഴും ആശ്രയമാണ്. ആരോഗ്യ മേഖലയിൽ മാതൃകാപരമായ സേവനമാണ് മരിയൻ മെഡിക്കൽ സെൻ്റർ നടത്തിവരുന്നതെന്ന് മാർ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ജനങ്ങളോട് കൂടുതൽ കരുതൽ കാണിക്കാൻ മരിയൻ സെൻററിന് സാധിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള ആശുപത്രി യുടെ വിജയം കൂട്ടായ്മയുടേതാണെന്നും ബിഷപ്പ് പറഞ്ഞു.
മോൺ എബ്രാഹം കൊല്ലിത്താനത്തുമലയിൽ, ഫാ ജോർജ് ഞാറക്കുന്നേൽ, ഫാ ജോർജ് വേളൂപ്പറമ്പിൽ, സിസ്റ്റർ ഗ്രേസ് മുണ്ടപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ്, പി ആർ ഒ സിസ്റ്റർ ബെൻസി, നഗരസഭാ കൗൺസിലർ ജിമ്മി ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ മാത്യു തോമസ്, മെഡിക്കൽ കൗൺസിലർ സിസ്റ്റർ ലൂസി സേവ്യർ, സിസ്റ്റർ ആൻ ഫെലിക്സ് തുടങ്ങിയവർ പങ്കെടുത്തു. തിയേറ്റർ കോംപ്ലക്സിൻ്റെ വെഞ്ചിരിപ്പും ബിഷപ്പ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അഞ്ച് പുതിയ ഓപ്പറേഷൻ തിയേറ്ററുകളാണ് കോംപ്ലെക്സിൽ സ്ഥാപിച്ചിരിക്കുന്നത്. പ്രീ ഓപ്പറേറ്റീവ് റൂമുകളും പോസ്റ്റ് ഓപ്പറേറ്റീവ് റൂമുകളും തിയേറ്ററുകൾക്കു അനുബന്ധമായി സജ്ജീകരിച്ചിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.