Subscribe Us



പ്രതിഭകള്‍ എല്ലാക്കാലവും ആദരിക്കപ്പെടും: മാര്‍ ജേക്കബ് മുരിക്കന്‍

പാലാ: അതുല്യപ്രതിഭയായ കെ.എം മാണിയുടെ പേരിലുള്ള കെ.എം മാണി ഫൗണ്ടേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നവര്‍ ശ്രേഷ്ഠമായ ആദരവ് അര്‍ഹിക്കുന്നവരാണെന്ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അഭിപ്രായപ്പെട്ടു. 

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പാലാ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി കെ.എം മാണി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആസ്പയര്‍ 2021 എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ നിയോജകമണ്ഡലത്തിലെ ആയിരത്തോളം വരുന്ന പ്രതിഭകളില്‍ ഏതാനും ചിലര്‍ക്ക് മാത്രമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ പാലാമണ്ഡലത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയ കെ.എം മാണിയുടെ ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭാവി വിദ്യാര്‍ത്ഥികളിലൂടെ എന്ന കെ.എം മാണിയുടെ ആശയം പ്രാവര്‍ത്തികമാക്കുന്നതിനായി കെ.എം മാണി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വിവിധ കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് ആയിരത്തോളം വരുന്ന കുട്ടികള്‍ക്ക് മെമന്റോയും പ്രശസ്തി പത്രവും നല്‍കി ആദരിക്കുന്നത്.

 മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗണ്‍സിലര്‍ ബിജി ജോജോ, പാലാ കത്തീഡ്രല്‍ ഫൊറോന പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, സെന്റ് തോമസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റ്റി.സി തങ്കച്ചന്‍, പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ മാത്യു എം. കുര്യാക്കോസ്,എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments