കൊല്ലപ്പള്ളി: ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിർമ്മിച്ച നടുവിലേക്കുറ്റ് പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജു അധ്യക്ഷത വഹിച്ചു. കടനാട് സെൻ്റ് അഗസ്റ്റ്യൻസ് പള്ളി വികാരി ഫാ അഗസ്റ്റ്യൻ അരഞ്ഞാണിപുത്തൻപുര, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ ബിജു, പഞ്ചായത്ത് മെമ്പർ ജയ്സൺ പുത്തൻകണ്ടം, നിർമ്മാണ കമ്മിറ്റി കൺവീനർ ജയ്മോൻ നടുവിലേക്കുറ്റ്, സെബാസ്റ്റ്യൻ മാത്യു നടുവിലേക്കുറ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കൊല്ലപ്പള്ളി - പിഴക് റോഡിനെയും കൊല്ലപ്പള്ളി - കടനാട് - പിഴക് റോഡിനെയും ബന്ധിപ്പിച്ചു തുമ്പിമലയുടെ താഴ് വാരത്തുകൂടി കടന്നു പോകുന്ന റോഡിലാണ് പാലം. കൊല്ലപ്പള്ളി ടൗണിനു സമീപം ചെന്നുചേരുന്ന റോഡ് ടൗൺബൈപാസായും ഉപയോഗിക്കാവുന്നതാണ്. ഇവിടെ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മനസിലാക്കി മാണി സി കാപ്പൻ എം എൽ എ ഫണ്ടിൽ നിന്നും ഒരു കോടിയോളം രൂപ അനുവദിക്കുകയായിരുന്നു. പൂർണ്ണമായും എം എൽ എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പാലം എന്ന പ്രത്യേകതയും പാലത്തിനുണ്ട്. ഇതോടെ നൂറുകണക്കിനാളുകളുടെ യാത്രാദുരിതത്തിനാണ് പരിഹാരമായത്. പാലം യാഥാർത്ഥ്യമാക്കിയ മാണി സി കാപ്പനെ നാട്ടുകാർ അനുമോദിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.