Subscribe Us



വാഗമണ്ണിൽ ഗ്രീൻ പിരിവ് തകൃതി; മാലിന്യപ്രശ്നം നീക്കാൻ അധികൃതർക്കു വിമുഖത

വാഗമാൺ: സഞ്ചാരികൾ ഏറെ എത്തുന്ന പ്രദേശങ്ങളിലൊന്നാണ് വാഗമൺ. ഇവിടെ ഏലപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെതായി ഒരു ഗ്രീൻ ചെക്കു പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. വഴി കാട്ടാൻ വാഗമൺ ഗ്രീൻ മാതൃക എന്നു പറഞ്ഞു രസീത് നൽകി നാലു ചക്രവാഹനങ്ങളിൽ നിന്നും 20 രൂപ ഈടാക്കുന്നുണ്ട്. 

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും നിരോധിച്ചിരിക്കുകയാണെന്നു രസീതിൽ പറയുന്നു. നിങ്ങൾ നൽകുന്ന ഓരോ രൂപയും ഈ ഹരിത നിബിഡ വാഗമണ്ണിനെ നിലനിർത്താനാണെന്നും ചേർത്തിട്ടുണ്ട്. വരും തലമുറയ്ക്ക് കരുതലോടെ എന്നാണ് പ്രഖ്യാപനം. കിട്ടിയ രസീതിൻ്റെ നമ്പർ 61805 എന്നാണ് ഇതു പ്രകാരം 1236100 രൂപ സമാഹരിച്ചിട്ടുണ്ട്.


 എന്നാൽ നാം കടന്നു പോകുന്ന വഴികളിലെല്ലാം മാലിന്യശേഖരമാണ് നിരന്നു കിടക്കുന്നത്. കോവിഡ് ഭീതി നിലനിൽക്കുമ്പോഴും അവധി ദിവസങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് എത്തുന്നത്. അതിനനുസരിച്ച് പണപിരിവ് തകൃതിയാണെങ്കിലും മാലിന്യത്തിന് കുറവൊന്നും വരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ചു മാലിന്യ നിർമാർജ്ജനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.

Post a Comment

0 Comments