Subscribe Us



കൊച്ചിയിൽ തകർന്ന കോൺക്രീറ്റ് പാളിക്കിടയിൽ രണ്ടു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഫോട്ടോ കടപ്പാട്: മാതൃഭൂമി ടിവി

കൊച്ചി: കൊച്ചിയിൽ വീടിൻ്റെ കോൺക്രീറ്റ് പാളി ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഫയർഫോഴ്സിൻ്റെ രക്ഷാപ്രവർത്തനം തുടരുന്നു. മറ്റൊരാൾ  കോൺക്രീറ്റിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന വീടിൻ്റെ മുകളിലുള്ള കോൺക്രീറ്റ് പാളി തകർന്ന് താഴേയ്ക്കു പതിച്ചപ്പോൾ താഴെ കാനയിൽ പണി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾ കോൺക്രീറ്റിനും മതിലിനും ഇടയിൽപ്പെടുകയായിരുന്നു. മുട്ടിനു താഴെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. കോൺക്രീറ്റ് പാളി കട്ടു ചെയ്തു രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


Post a Comment

0 Comments