Subscribe Us



പെട്രോളിയം വിലവർദ്ധനവിനെതിരെ ആം ആദ്മി പാർട്ടി പ്രക്ഷോഭത്തിലേയ്ക്ക്

വൈക്കം: പെട്രോളിന്‍റെ അടിസ്ഥാനവിലയും നികുതികളും ഏതൊക്കെ ഇനത്തിലാണെന്നു ജനങ്ങളെ അറിയിക്കാതെ പെട്രോളിനു വലിയ വില വാങ്ങുന്ന കമ്പനികളുടെ വന്‍ ചൂഷണം അവസാനിപ്പിക്കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തയ്യാറകണമെന്നു ആം ആദ്മി പാര്‍ട്ടി ആവശൃപ്പെട്ടു.

സ്ഥാപിത താല്പര്യംമൂലം കോടികണക്കിനു ജനങ്ങളെ പകല്‍ കൊളളയടിക്കുവാന്‍ കൂട്ടു നില്‍ക്കുന്ന ഭരണാധികാരികളുടെ നിലപാട്  തിരുത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.  ഇതിന്‍റെ പേരില്‍ നടക്കുന്ന വന്‍ അഴിമതികള്‍ക്കെതിരെയുള്ള പോരാട്ടത്തിനു തുടക്കക്കുറിച്ചതായി വൈക്കം ഗാന്ധി സത്യഗ്രഹ സ്മാരകത്തിനു മുന്നിൽ നടത്തിയ യോഗം  ഉദ്ഘാടനം ചെയ്ത ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറും മുന്‍ ചീഫ് സെക്രട്ടറിയുമായ പി.സി.സിറിയക് പറഞ്ഞു.

ജില്ല കണ്‍വീനര്‍ അഡ്വ.ബിനോയി പുല്ലത്തില്‍ അദ്ധൃക്ഷത വഹിച്ചു. ആന്‍റികറപ്ഷൻ സംസ്ഥാന കണ്‍വീനര്‍ ജോയി തോമസ് ആനിത്തോട്ടം, ജില്ല സെക്രട്ടറി പ്രിന്‍സ് മാമൂട്ടില്‍ ,ജില്ല ജോയിൻ്റ് സെക്രട്ടറി ജോയി കളരിക്കല്‍, ജില്ലാ ട്രഷറര്‍ ജോസ് കീച്ചേരില്‍, ജോയിൻ്റ് കണ്‍വീനര്‍ ജോര്‍ജ് ജോസഫ്, വൈക്കം മണ്ഡലം കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, ചങ്ങനാശ്ശേരി മണ്ഡലം കണ്‍വീനര്‍ തോമസ് മാറാട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments