Subscribe Us



വയോജനങ്ങൾക്കു കരുതൽ നൽകണം: മാണി സി കാപ്പൻ

പാലാ: വയോജനങ്ങൾക്കു പ്രത്യേക കരുതൽ നൽകണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച വയോജന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷത വഹിച്ചു. ആർ ഡി ഒ അനിൽ ഉമ്മൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു മനു, വയോജന കൗൺസിൽ അംഗം പി വി കുട്ടിയമ്മ, സിസ്റ്റർ ചെറുപുഷ്പം, വയോമിത്രം കോ ഓർഡിനേറ്റർ ഗീതു രാജ്, ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ ജോസഫ് എം പി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം പി പ്രമോദ്കുമാർ, സ്റ്റെഫി മരിയ ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു മുതിർന്ന പൗരന്മാരെ മാണി സി കാപ്പൻ എം എൽ എ ആദരിച്ചു.

Post a Comment

0 Comments