Subscribe Us



ഇന്ത്യയെ വിൽക്കരുത് : ജനതാദൾ

കോട്ടയം: രാജ്യത്തിൻറെ ഭരണഘടനയും അഖണ്ഡതയും ഫെഡറൽലീസവും തകർത്തുകൊണ്ട്  നരേന്ദ്ര മോദി ഗവൺമെൻറ് തന്ത്രപ്രധാന മേഖലഅടക്കം സർവ്വ മേഖലയിലും കോർപ്പറേറ്റ് വൽക്കരിക്കുന്നനെതിരെ  ഗാന്ധിജയന്തി ദിനത്തിൽ ജനതാദൾ സെക്കുലർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഇന്ത്യയെ വിൽക്കരുത്" എന്ന മുദ്രാവാക്യമുയർത്തി  കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സമര സംഘടിപ്പിച്ചു.  

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.    ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ജില്ലാ പ്രസിഡൻറ്  എം ടി കുര്യൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ നേതാക്കളായ രമേശ് ബാബു, പി ജി സുഗുണൻ,  ഡോ. തോമസ് സി കാപ്പൻ, എൻ.എം. മൈക്കിൾ,  നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ രമേശ് കിടാചിറയിൽ, പി.വി സിറിയക്, കിസാൻ ജനത ജില്ലാ പ്രസിഡൻറ് വി പി സൽവർ, ടി എം വർഗീസ്, യുവ ജനതാദൾ നേതാക്കളായ  സജീവ് കറുകയിൽ, ടോണി കുമരകം, അൻഷാദ് പി എച്ച്, വിഷ്ണു സുരേന്ദ്രൻ, മഹിളാ ജനത ജില്ലാ പ്രസിഡൻറ് ലക്ഷ്മി രാമചന്ദ്രൻ, അനില പി ടി, കെ കെ ബിജു, പി.ജി പ്രഭ, മനോജ് കുമാർ ജി, സാജൻ കോട്ടയം, അക്ബർ നൗഷാദ്, രാജേഷ് ചെങ്ങളം, സനിൽ തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments