പാലാ: ഇന്ത്യയിലെ ജനസംഖ്യയുടെ കാൽ ശതമാനം വരുന്ന കോർപ്പറേറ്റുകളുടെ വളർച്ചയാണ് നരേന്ദ്ര മോഡി ലക്ഷ്യമാക്കുന്നതെന്ന് എൻ.സി.പി. സംസ്ഥാന നിർവ്വാഹക സമിതിയംഗം സത്യൻ പന്തത്തല ആരോപിച്ചു. വൈദ്യുതിനിലയങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ എൽ സി) ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ മണ്ണെണ്ണ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതിക്കൊണ്ടിരിക്കുന്ന മോഡി ഗവർമ്മെന്റ് പെട്രോൾ, ഡീസൽ, പാചകവാതക വില അനുദിനം വർദ്ധിപ്പിച് പൊതുജനങ്ങളെ പൊറുതി മുട്ടിക്കുന്നു. ഇതിനെതിരെ എൻ സി പിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധനിര സൃഷ്ടിക്കുമെന്ന് സത്യൻ പന്തത്തല പറഞ്ഞു.
എൻ സി പി ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. ബേബി ഊരകത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.ആർ.രാജു മുഖ്യ പ്രഭാഷണം നടത്തി. ജോർജ്ജ് തെങ്ങണാൽ, ജോസഫ് അഗസ്റ്റ്യൻ, ഗോപി പുറയ്ക്കാട്ട്, ജോഷി ഏറത്ത്, ബേബി പൊന്മല, അശോകൻ വലവൂർ, അബ്രാഹം പുളിമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.