പാലാ: പാലായുടെ അഭിമാനമുയർത്തി എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിലെ രണ്ടാം റാങ്കുമായി പാലാ ചാവറ പബ്ളിക് സ്കൂൾ വിദ്യാർത്ഥി ഹരിശങ്കർ എം.
ഈ ഒരു സാഹചര്യത്തിലും റാങ്ക് കരസ്ഥമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഹരിശങ്കർ പറഞ്ഞു. ബ്രില്യൻ്റ് സ്റ്റഡി സെൻററിൽ എൻട്രൻസ് പരിശീലനമുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്തും വലിയ പിന്തുണ അവരിൽ നിന്നും ലഭിച്ചു. ഓൺ ലൈൻ പഠനമായിരുന്നു. ഓൺലൈൻ ക്ലാസുകളുടെ പരിമിതികൾ മനസിലാക്കി അധ്യാപകർ നല്ലരീതിയിൽ സംശയനിവാരണത്തിനുള്ള പിന്തുണയും തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
ചാവറ സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽ ഫാ മാത്യു കരീത്തറ, അധ്യാപകർ, ബ്രില്യൻ്റ് ഡയറക്ടർമാരായ സെബാസ്റ്റ്യൻ ഗണപതിപ്ലാക്കൽ, ജോർജ് തോമസ്, സ്റ്റീഫൻ, സന്തോഷ് എന്നിവരും വീട്ടുകാരും മികച്ച പിന്തുണയാണ് നൽകിയത് ഒപ്പം ഈശ്വരാനുഗ്രഹവും.
ജെഇഇ അഡ്വാൻസ്ഡ് ഫലം കാത്തിരിക്കുകയാണെന്നും ഏത് എൻജിനീയറിങ് മേഖലയാണ് തിരഞ്ഞെടുക്കുകയെന്ന് അതിന് ശേഷമേ തീരുമാനിക്കൂ എന്നും ഹരിശങ്കർ പറഞ്ഞു.
കെ.എസ്.ഇ.ബിയിൽ നിന്നും വിരമിച്ച രാമപുരം പൂവക്കുളം ഇടവാക്കേൽ പി.ജി. മനോഹരന്റെയും ലേബർ വകുപ്പ് ജീവനക്കാരിയായ പിഎസ് ലക്ഷ്മിയുടേയും മകനാണ് ഹരിശങ്കർ. ബിഡിഎസ് അവസാനവർഷ വിദ്യാർഥിയായ കാവ്യലക്ഷ്മി സഹോദരിയാണ്.
റാങ്ക് നേടിയ ഹരിശങ്കറിനെ മാണി സി കാപ്പൻ എം എൽ എ, പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട് എന്നിവർ അനുമോദിച്ചു. ഫാ സാബു കൂടപ്പാട്, ചാവറ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജെയ്സ് വയലിക്കുന്നേൽ എന്നിവർ ഹരിശങ്കറിൻ്റെ വീട്ടിലെത്തി ആശംസകൾ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.