Subscribe Us



തിന്മയുടെ ശക്തികൾക്കു തണലൊരുക്കി നന്മയുടെ വക്താക്കളെ ഒറ്റപ്പെടുത്തുന്ന മാധ്യമ രാഷ്ട്രീയ സാമുദായിക അന്തർധാര കേരളത്തിൽ ശക്തമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തിന്മയുടെ ശക്തികളെ കുറ്റപ്പെടുത്തി എതിർത്തു തോൽപ്പിക്കുന്നതിനു പകരം അവർക്കു തണലൊരുക്കുകയും നന്മയുടെ വക്താക്കളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ബോധപൂർവകമായ മാധ്യമ രാഷ്ട്രീയ സാമുദായിക അന്തർധാര കേരളത്തിൽ ശക്തമായിരിക്കുകയാണെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

പാലാ രൂപതയുടെ മുഖപത്രമായ പാലാ ഭൂതിൽ വിശ്വാസികൾക്കായി സാമൂഹ്യ തിന്മകൾക്കെതിരെ ഒരുമിക്കാം എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് മാർ കല്ലറങ്ങാട്ട് രൂപതയുടെ നിലപാട് വിശദീകരിച്ചത്. കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികൾക്കു നൽകിയ മുന്നറിയിപ്പിനെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് ബിഷപ്പിൻ്റെ ലേഖനം.

തിന്മയ്ക്കെതിരേ ശബ്ദിക്കരുത്, സംസാരിച്ചാൽ വായടപ്പിക്കും, പിന്മാറണം, നിലപാടുകൾ മാറ്റണം, മാപ്പു പറയണം, കേസെടുക്കണം തുടങ്ങിയ ആഹ്വാനങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ മുഴങ്ങുന്നുണ്ട്.

 സാമൂഹികതിന്മകള്‍ ധാരാളമുള്ളവ
യില്‍ അധികമാരും പറയാനാഗ്രഹിക്കാത്ത 
യാഥാര്‍ത്ഥ്യങ്ങള്‍ എട്ടു നോമ്പാചരണസമാപത്തോടനുബന്ധിച്ചു കുറവിലങ്ങാടു നടന്ന 
കുര്‍ബാനമേധ്യയുള്ള ഹോമിലിയില്‍ സൂചിപ്പിച്ചത് ചുരുക്കം ചിലരെങ്കിലും വസ്തുതകള്‍ മനസ്സിലാക്കാതെ തെറ്റിദ്ധരിക്കാനിടയായി. ഏതെങ്കിലും മതസ്ഥരുടെ പൊതുവായ കാര്യത്തെക്കുറിച്ചല്ല എന്നും ഏതെങ്കിലും മതത്തോടുള്ള വിരോധം കൊണ്ടോ എതിർപ്പു കൊണ്ടോ ഒന്നുമല്ല എന്നും പ്രസംഗത്തിൽ കൃത്യമായി പറഞ്ഞിരുന്നു. വാക്കുകളെ 
വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് അവരവരുടെ അജണ്ടകൾക്കനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെയും മാധ്യമചര്‍ച്ചകളെയും സോഷ്യൽ മീഡിയ പ്രചരണങ്ങളെയും 
ജാതി-മത-രാഷ്ട്രീയ-സാമുദായിക-സാംസ്കാരികനായകരെയും ഏവരും തിരിച്ചറിയണം. കളയും വിളയും തിരിച്ചറിയാന്‍ പറഞ്ഞ കര്‍ത്താവിൻ്റെ ആഹ്വാനം നാമെപ്പോഴും ഓർക്കണം. കള്ളന്‍വന്ന് മോഷ്ടിക്കാതിരിക്കാന്‍
തക്ക വിധത്തിലുള്ള ജാഗ്രത നമുക്കുണ്ടാകണം. 

നമ്മുടെ നാട്ടില്‍ മദ്യത്തിെന്റയും 
മയക്കുമരുന്നിൻ്റെയും ലഭ്യതയും ഉപയോഗവും വളരെ വ്യാപകമായിരിക്കുകയാണ്. പ്രണയക്കുരുക്കുകള്‍ നിരവധി യുവാക്കളുടെ ജീവിതം തകര്‍ക്കുക മാത്രമല്ല ജീവന്‍ കവരുകപോലും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇവയെ കണ്ണുതുറന്നു കാണുവാന്‍ നമുക്കു സാധിക്കണം. കണ്ണടച്ച് ഇരുട്ടാക്കാന്‍ എളുപ്പമാണ്. വെറും പ്രണയം, 
മയക്കുമരുന്നുപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നതിനുമപ്പുറം മതത്തിെന്റയും രാഷ്ട്രീയത്തിെന്റയും വേഷങ്ങളണിഞ്ഞ് ഗൗരവേമറിയ ആഗോള പ്രതിഭാസങ്ങള്‍ നമ്മുടെ നാട്ടിലും അരേങ്ങറുന്നുണ്ട്. അപര്യാപ്തമായ നിയമസംവിധാനങ്ങള്‍ കുറച്ചുകൂടി 
ആനുകാലികവും പുരോഗമനപരവുമാകണമെന്ന് നിരവധിയാളുകള്‍ നിരീക്ഷിക്കുന്നതും 
ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ നിയമനിര്‍മ്മാണ
ങ്ങള്‍പോലും ആവശ്യമാെണന്നു വിദഗ്ധര്‍ പറയുന്നു. തിന്മയ്ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യണം. എല്ലാവരും ഒറ്റക്കെട്ടായി തിന്മയുടെ ശക്തികള്‍ക്കെതിരെ നിലകൊള്ളണം. 

നമ്മുടെ പെണ്‍കുട്ടികളെ കെണിയില്‍
പെടുത്താന്‍ ചില ഗ്രൂപ്പുകളും വ്യക്തികളും വിഭാഗങ്ങളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള കാര്യം സൂചിപ്പിച്ച് രൂപതാകേന്ദ്രത്തില്‍നിന്ന് ഒരറിയിപ്പു നല്‍കിയിരുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഈ അടുത്തകാലത്തായി വരുന്ന തന്ത്രം ഇടവകയില്‍ നേരത്തെ ശുശ്രൂഷചെയ്തിരുന്ന വൈദികനെന്ന വ്യാജേന കുടുംബങ്ങളിലേക്കു 
ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടികളുടെ 
പേരും ഫോണ്‍നമ്പരുമൊക്കെ കൗശലപൂര്‍വം മനസ്സിലാക്കുകയും ചെയ്യുന്നു എന്നതാണ്. ഇതുപോലുള്ള വിവിധ ചതിക്കുഴികളില്‍ വീഴാതെ രൂപതാംഗങ്ങള്‍ എല്ലാവരും ജാഗ്രത 
പാലിക്കുക. മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവ സുലഭമായി നമ്മുടെ സംസ്ഥാനത്തു നടക്കുന്നതായി വാര്‍ത്തകളിലൂടെ അറിയുമ്പോള്‍ നാമെല്ലാം ഏറെ വിഷമിക്കുകയാണ്. 
പിടിക്കെപ്പടുന്ന കേസുകള്‍ വളരെ ചുരുക്കമാന്നെന്നു വേണം അനുമാനിക്കാന്‍. പിടി
ക്കെപ്പടാതെ, പുറത്തറിയാതെ അതിലേറെ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നു സംശയിക്കേണ്ടതില്ല. ആകയാല്‍, ഈ പ്രശ്‌നങ്ങള്‍ അതീവരൂക്ഷമായ ഒന്നാണ്. ലാഘവബുദ്ധിയോടെ  തിന്മയോ സന്ധി ചെയ്യുന്ന സമീപനം സ്വീകരിച്ചാല്‍ വലിയ നാശമാകും 
സംഭവിക്കാന്‍ പോകുന്നത്. ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടു തുടരണം. നമ്മുടെ പൂര്‍വികര്‍ കാത്തുസൂക്ഷിച്ചുപോന്ന മൂല്യങ്ങള്‍ കൈമോശംവരാതെ സാമൂഹികസാമുദായികസന്തുലിതാവ
സ്ഥയ്ക്ക് അല്പംപോലും കുറവുവരാതെ 
മതസൗഹാര്‍ദ്ദം നിലനിര്‍ത്തികൊണ്ടു
പോകാന്‍ നമുക്കു പ്രത്യേകം ശ്രദ്ധിക്കാം. 

നമ്മുടെ ജാഗ്രത നമ്മള്‍ കൂട്ടിയേ തീരൂ. എല്ലാ ഇടവകകളിലും പ്രതിനിധിയോഗം, കുടംബ
കൂട്ടായ്മകള്‍, കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സംഘടനകള്‍ എന്നിവ ഒട്ടും നിര്‍ജീവമാകാന്‍ അനുവദിക്കാതെ സജീവമാക്കണം.തുടരുകതെന്ന ചെയ്യണം. എല്ലാവരും ഒറ്റക്കെട്ടായി തിന്മയുടെ ശക്തികള്‍ക്കെതിരെ നിലകൊള്ളണമെന്നും ബിഷപ്പ് ലേഖനത്തിൽ പറയുന്നു.

Post a Comment

0 Comments