Subscribe Us



നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല; ബാങ്ക് എന്ന് ഉപയോഗിക്കരുത്, സഹകരണ സംഘങ്ങൾക്ക് മുന്നറിയിപ്പുമായി റിസർവ്വ് ബാങ്ക്

തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആര്‍ബിഐ പത്രപരസ്യം പുറത്തിറക്കി. മലയാളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം റിസർവ് ബാങ്കിൻ്റെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. കേരളം ശക്തമായി എതിർക്കുന്ന വ്യവസ്ഥയിൽ പിന്നോട്ടില്ലെന്നാണ് ആര്‍ബിഐയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സഹകരണ സംഘങ്ങള്‍ പേരിന്‍റെ ഒപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള ജാഗ്രാതാ നിര്‍ദ്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ച പത്രപരസ്യം. 2020 സെപ്തംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേതഗതി നിയമ പ്രകാരം  റിസര്‍വ് ബാങ്ക്   അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരിന്‍റെ കൂടെ ബാങ്കര്‍ എന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്  ആര്‍ബിഐ പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നു.

Post a Comment

0 Comments