Subscribe Us



പി സി തോമസ് ക്ഷണിച്ചു; കർഷക നേതാവ് രാകേഷ് ടിക്കായത്ത് കേരളത്തിലേക്ക്

ഗാസിപൂർ (യുപി): ഉത്തർപ്രദേശിലെ ഗാസിപൂർ വച്ച് കൂടിക്കാഴ്ച നടത്തിയ കർഷക സംഘടനാ ഐക്യവേദി ദേശീയ അധ്യക്ഷനും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും  മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് വടക്കേ ഇന്ത്യയിലെ കർഷക സമര നേതാവ് രാകേഷ് ടികയാത്തുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടയിൽ പി സി തോമസ് ടിക്കായത്തിനെ കേരളത്തിലേക്ക് ക്ഷണിച്ചു. തോമസിൻ്റെ കേരളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട്, സമരത്തിനുശേഷം കേരളത്തിൽ വരാമെന്ന് ഉറപ്പുനൽകി. കർഷകസമരനേതാവ് ടിക്കായത്തുമായി നേരിൽ കണ്ടതിൻ്റെ പ്രധാനപ്പെട്ട ഉദ്ദേശം കേരളം മുതൽ കാശ്മീർ വരെ കർഷക സംഘടനകളുടെ ഐക്യം  ഊർജ്ജസ്വലമാക്കുക എന്നതായിരുന്നുവെന്ന് തോമസ് അറിയിച്ചു. 
തമിഴ്നാട്ടിൽ നിന്ന് വന്ന ഏതാനും കർഷക നേതാക്കന്മാരും താനും കൂടി ഒരുമിച്ചാണദ്ദേഹത്തെ സ്വീകരിച്ചശേഷം അദ്ദേഹത്തോട് സംസാരിച്ചത് എന്നും കേരളത്തിലെ ഉൾപ്പെടെയുള്ള കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനെ ക്കുറിച്ചായിരുന്നു സംസാരമെന്നും തോമസ് പറഞ്ഞു. രാജ്യത്തെ കർഷകർ ഒന്നിച്ചാൽ ഒരു ഗവൺമെൻറിനോ മറ്റാർക്കെങ്കിലുമോ കർഷക താൽപര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യാനാവില്ലെന്നും  ചർച്ചയ്ക്കുശേഷം തോമസ് ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പ്രതീകമായ തെങ്ങിൻതൈ നൽകിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കർഷക നേതാവിനെ  സ്വീകരിച്ചത് എന്നും തോമസ് അറിയിച്ചു.

Post a Comment

0 Comments