Subscribe Us



മൂന്നാനിയിൽ മോഷണശ്രമം; ജാഗ്രതാ നിർദ്ദേശവുമായി കൗൺസിലർ സിജി ടോണി

പാലാ: മൂന്നാനി കവീക്കുന്ന് റൂട്ടിൽ മോഷണശ്രമം നടന്നതായി പരാതി. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യവുമായി വാർഡ് കൗൺസിലർ സിജി ടോണി വാർഡു നിവാസികൾക്കു അറിയിപ്പ് നൽകി.

കൗൺസിലറുടെ കുറിപ്പ് താഴെ

ജാഗ്രത പാലിക്കുക.

ഇന്ന് വെളുപ്പിന് 4 മണിയോടെ മൂന്നാനി - കവീക്കുന്ന് റോഡിൽ പൂവേലിൽ തറവാട്ട് വീട്ടിലാണ് മോഷണ ശ്രമം നടന്നത്.നിലവിൽ പ്രസ്തുത വീട്ടിൽ എള്ളുംകാലായിൽ വിഷ്ണുവും കുടുംബവുമാണ് താമസിച്ചു വരുന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ വിഷ്ണു വർക്കുമായി ബന്ധപ്പെട്ട് രാവിലെ എഴുന്നേറ്റപ്പോഴാണ് വിവരം അറിയുന്നത്.വീടിന്റെ പിൻഭാഗത്തെ വാതിൽ ശക്തമായി ഇടിച്ച് തുറക്കുന്നതിനുള്ള ശ്രമമാണ് കള്ളൻമാർ നടത്തിയത്.ഉടൻ തന്നെ ലൈറ്റിട്ടപ്പോൾ ആരോ പിൻഭാഗത്ത് കൂടി ഓടിപ്പോയെന്നും തുടർന്ന് പ്രദേശത്തെ പട്ടികൾ കുരക്കുന്നത് കേട്ടെന്നും വിഷ്ണു പറഞ്ഞു. അയൽ വീടുകളിൽ എല്ലാം വിളിച്ച് പറഞ്ഞ് ആളുകൾ വന്നെങ്കിലും കള്ളനെ കണ്ടെത്താനായില്ല. സംഘത്തിൽ എത്ര ആളുകളുണ്ട് എന്ന് നിശ്ചയമില്ല. 

ഏവരും ജാഗ്രത കൈവിടാതിരിക്കുക. 

സിജി ടോണി
വാർഡ് കൗൺസിലർ

Post a Comment

0 Comments