Subscribe Us



രജിസ്ട്രേഷൻ പുതുക്കണം

പാലാ: മീനച്ചിൽ താലൂക്കിൽ കേരള ഷോപ്പ് ആൻഡ് കൊമ്മേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമം, കേരള മോട്ടോർ ട്രാൻസ്പോർട്ട് നിയമം എന്നിവ പ്രകാരമുള്ള രജിസ്ട്രേഷനുകൾ എടുത്തിട്ടുള്ള സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ 2022 വർഷത്തിലേക്കുള്ളത് ഡിസംബർ 22നു മുമ്പായി പുതുക്കണമെന്ന് പാലാ അസിസ്റ്റൻ്റ് ലേബർ ഓഫീസർ അറിയിച്ചു. നാളിതുവരെ രജിസ്ട്രേഷൻ എടുക്കാത്തവർ അടിയന്തിരമായി സ്ഥാപനം രജിസ്റ്റർ ചെയ്യേണ്ടതാണ്. പുതിയ രജിസ്ട്രേഷനും രജിസ്ട്രേഷൻ പുതുക്കുന്നതിനുമുള്ള അപേക്ഷകൾ ഓൺലൈനായി www.lc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 8547655394 എന്ന ഫോൺ നമ്പരിൽ ലഭിക്കും.

Post a Comment

0 Comments