മേലുകാവ്: മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണ് രക്തദാനമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മേലുകാവ് ഹെൻറി ബേക്കർ കോളജിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ, ലിയോ ക്ലബ്, ഹെൻറി ബേക്കർ കോളജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോളജ് പ്രിൻസിപ്പൽ ഡോ ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സിബി മാത്യു പ്ലാത്തോട്ടം, റവ. ബിജു ജോസഫ്, എൻ എസ് എസ് വോളൻ്റിയർ സെക്രട്ടി ബിബിൻ രാജേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ ഗിരീഷ്കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജസ്റ്റിൻ ജോസ്, ഡോ അൻസ ആൻഡ്രൂസ് എന്നിവരെ മാണി സി കാപ്പൻ പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്നു നടന്ന ബോധവൽക്കരണ ക്ലാസ് അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഷാജിമോൻ മാത്യു ഉദ്ഘാടനം ചെയ്തു. ഷിബു തെക്കേമറ്റം ക്ലാസെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.