പാലാ: പനയ്ക്കപ്പാലത്ത് റോഡിന് ഓട നിർമ്മിച്ച് ജംഗ്ഷനു വീതി കൂട്ടി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുവാൻ തീരുമാനിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയുടെ ഭാഗമായ പനയ്ക്കപ്പാലം ഭാഗത്ത് ഓട നിർമ്മിച്ചു നവീകരണം നടത്തണമെന്നു നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ പനയ്ക്കപ്പാലത്ത് എത്തി നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നു ഓട നിർമ്മാണം നടത്തി ജംഗ്ഷൻ നവീകരിക്കാൻ തീരുമാനമായി. ബി സി ഓവർ ലേ ജോലികൾ ഈ ഭാഗത്തു പൂർത്തീകരിച്ചു വരികയാണ്. തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, സജി ജോസഫ്, ആർ പ്രേംജി, വിനോദ് വേരനാനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.