Subscribe Us



പാരമ്പര്യത്തിൻ്റെ കരുത്തിൽ കോൺഗ്രസിനെ പാലായിൽ നയിക്കാൻ തോമസ് ആർ വി ജോസ്

പാലാ: രാഷ്ട്രീയ പാരമ്പര്യത്തിനൊപ്പം പ്രവർത്തന മികവിൻ്റെ കൂടി കരുത്തിൽ  കോൺഗ്രസ് പാർട്ടിയെ പാലായിൽ ഇനി തോമസ് ആർ വി ജോസ് നയിക്കും. നിലവിൽ പാലാ മണ്ഡലം പ്രസിഡൻ്റായിരുന്ന ബിജോയി ഇടേട്ട് വ്യക്തിപരമായ അസൗകര്യത്തെത്തുടർന്നു സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേയ്ക്കു ഡി സി സി ക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നിലവിൽ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻ്റാണ് തോമസ് ആർ വി ജോസ്. 

മുൻ സ്പീക്കറും സ്വാതന്ത്ര്യസമര നേതാവും കോൺഗ്രസ് നേതാവുമായിരുന്ന ആർ വി തോമസിൻ്റെ പുത്രൻ ഡോ ആർ വി ജോസിൻ്റെ മകനാണ് തോമസ് ആർ വി ജോസ്.

കോൺഗ്രസ് പാർട്ടിയുടെ സമരമുഖത്ത് നിറസാന്നിദ്ധ്യമാണ് ഈ യുവാവ്. യൂത്ത് കോൺഗ്രസിനു പുതിയ ദിശാബോധം നൽകാൻ തോമസ് ആർ വി ജോസിൻ്റെ നേതൃത്വത്തിന് സാധിച്ചിരുന്നു. തീപ്പൊരി പ്രസംഗങ്ങളിലൂടെ ആവേശം കൊള്ളിക്കുന്ന ഇദ്ദേഹത്തിൻ്റെ നേതൃത്വം കോൺഗ്രസിനു പാലായിൽ ഊർജ്ജം പകരുമെന്ന് പാർട്ടി നേതൃത്വം കരുതുന്നു. 

ജനകീയ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടു പ്രവർത്തനം ഊർജ്ജിതപ്പെടുത്തുമെന്ന് തോമസ് ആർ വി ജോസ് പറഞ്ഞു. അഴിമതിക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments