Subscribe Us



സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു; റാവത്തിന് ഗുരുതര പരുക്കെന്നു സൂചന

നീലഗിരി: സംയുക്ത സൈനിക മേധാവി ജ നറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു നാലു പേർ മരിച്ചതായി വിവരം. ബിപിൻ റാവത്തിനു ഗുരുതരമായി പരുക്കേറ്റതായി സൂചനയുണ്ട്. 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നതായി വിവരമുണ്ട്. സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ഊട്ടിക്കു സമീപം കൂനൂരിൽ കാട്ടേരി ഫാമിനടുത്താണ് തകർന്നു വീണത്. 
4 മൃതദേഹങ്ങൾ കണ്ടെത്തി. വ്യോമസേനയുടെ M1 17 V5 ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.  തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. നിന്നും ഊട്ടിക്കുള്ള യാത്രയിലാണ് അപകടം. മോശം കാലാവസ്ഥയെത്തുടർന്നോ എഞ്ചിൻ തകരാറോ ആവാം എന്നാണ് തമിഴ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംഭവസ്ഥലത്തേയ്ക്കു ഉടൻ പുറപ്പെടുമെന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവ 7 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് തമിഴ്നാട്ടിലെ മാധ്യമങ്ങൾ പുറത്തുവിടുന്ന ഏറ്റവും അവസാനത്തെ വിവരം.

കുന്നിൻ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്. മൃതദേഹങ്ങൾ താഴ്വാരത്തേയ്‌ക്ക് ചിതറിപ്പോയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.

അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാർ അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ സേനയുടെ വിദഗ്ധ രക്ഷാ സംഘവും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിയ്‌ക്കാനായി ആറ് 108 ആംബുലൻസുകളും സ്ഥലത്ത് വിന്യസിച്ചു. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

Post a Comment

0 Comments