കടനാട്: രാഷ്ട്രീയ ലക്ഷ്യത്തോടെ കടനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇടതു നിലപാടിനെതിരെ യു ഡി എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം. വികസനം അട്ടിമറിക്കരുതെന്ന ആവശ്യവുമായി യു ഡി എഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.
കടനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണികൾക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽപ്പെടുത്തി 89 ലക്ഷം രൂപ മുടക്കി പൂർത്തിയാക്കാൻ മാണി സി കാപ്പൻ എം എൽ എ താല്പര്യമെടുത്ത് അനുവദിപ്പിച്ച ഫണ്ട് പഞ്ചായത്ത് ഭരണം നടത്തുന്ന എൽ ഡി എഫ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് പ്രതിരോധമുയർത്തുന്നത്. ഇത്തരത്തിലുള്ള ജന വിരുദ്ധ സമീപനം ഇടതുപക്ഷം ഉപേക്ഷിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വികസനത്തിൽ രാഷ്ട്രിയം കലർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സജി അഭിപ്രായപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.