Subscribe Us



മീനച്ചിലാറ്റിലെ ജലനിരപ്പ് താഴുന്നു; മഴ ശക്തി പ്രാപിച്ചാൽ വെള്ളപ്പൊക്ക സാധ്യയേറും

പാലാ: കിഴക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ മഴയെത്തുടർന്നു മീനച്ചിലാറ്റിൽ ഉയർന്ന ജലനിരപ്പ് നേരിയ തോതിൽ താഴുന്നതായി മനോജ് പാലാക്കാരൻ റിപ്പോർട്ടു ചെയ്യുന്നു. 

പുഴക്കര പാലത്തിലെ ജലനിരപ്പ് പുലർച്ചെ 3.15 ന് 17 അടി വാട്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായി സിബി റീജൻസി അറിയിച്ചു. അർദ്ധരാത്രിയോടെ 15 അടിയായിരുന്ന ജലനിരപ്പാണ് 17 അടിയായി ഉയർന്നത്.  ജലനിരപ്പ് 17 അടിയിൽനിന്നും മൂന്ന് ഇഞ്ചോളം ജലനിരപ്പ് താഴ്ന്നു. പടിഞ്ഞാറോട്ട് ഒഴുക്കുള്ളതിനാൽ ഈ നിലയിൽ കാലാവസ്ഥ തുടർന്നാൽ മീനച്ചിലാറ്റിലെ ജലനിരപ്പ് താഴുമെന്ന് കരുതുന്നു. ഭരണങ്ങാനത്തെ ജലനിരപ്പ് പുലർച്ചെ 1.30 ന് ഒരടി താഴ്ന്നു.  

കിഴക്കൻ മേഖലയിൽ മഴ ശക്തിയായി പെയ്യാത്തതും പാലായിൽ മഴ ശക്തി പ്രാപിക്കാത്തതും ജലനിരപ്പ് താഴാൻ ഇടയാക്കിയിട്ടുണ്ട്. ചെത്തിമറ്റത്തെ കളരിയാമ്മാക്കൽ കടവിലെ ചെക്കു ഡാമിലെ ഷട്ടറുകൾ നീക്കി മാലിന്യങ്ങൾ നീക്കിയതു മൂന്നാനി മേഖലയിൽ വഴിയിൽ വെള്ളം കയറുന്നത് ഒഴിവാക്കി. 

ഇന്ന് മുതൽ കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ ശക്തി പ്രാപിച്ചാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.

Post a Comment

0 Comments