Subscribe Us



അടിയന്തിര സാഹചര്യത്തെ നേരിടാൻ ഫയർ ആൻ്റ് റെസ്ക്യൂ ടീമും സിവിൽ ഡിഫൻസും സജ്ജമായി

പാലാ: കനത്ത മഴയെത്തുടർന്നു ഉണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ ഫയർ ആൻ്റ് റെസ്ക്യൂ ടീമും സിവിൽ ഡിഫൻസും സജ്ജമായി. പാലാ ഫയർ ആൻ്റ് റെസ്ക്യൂ ആസ്ഥാനത്ത് അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിലെ ഫയർ ആൻ്റ് റെസ്ക്യൂ ടീം പാലായിൽ എത്തിയിട്ടുണ്ട്. പാലായിലെ ഫയർ ഓഫീസർ ബിജുമോൻ്റെ നേതൃത്വത്തിലാണ് ടീം പ്രവർത്തനങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത്.
സിജി മരുതോലിലിൻ്റെ നേതൃത്വത്തിലുള്ള സിവിൽ ഡിഫൻസ് ടീമിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഭാരവാഹി ബിനു പെരുമനയും ഉൾപ്പെടുന്നു.

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ സാമിഗ്രികളുമായിട്ടാണ് ടീം സജ്ജമായിരിക്കുന്നത്. ഫയർ ആൻ്റ് റെസ്ക്യൂ ടീമിൻ്റെ നിർദ്ദേശപ്രകാരമാണ് സിവിൽ ഡിഫൻസ് ടീം രംഗത്തിറങ്ങിയിരിക്കുന്നത്. പത്തോളം പേരാണ് സിവിൽ ഡിഫൻസ് ടീമിൽ ഇപ്പോൾ ഉണ്ട്.

Post a Comment

0 Comments