പാലാ: പാലാ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. കനത്തമഴയെത്തുടർന്നു മൂന്നാനി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി. ഈ നില തുടർന്നാൽ ഉച്ചയോടെ നഗരത്തിൽ വെള്ളം കയറുമെന്നാണ് സൂചന.
അതിശക്തമല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും ആളുകൾ ആശങ്കയിലായി.
അടിവാരം, മലയിഞ്ചിപ്പാറ, മാവടി,തീക്കോയി , പാതാമ്പുഴ, കൈപ്പള്ളി, പെരിങ്ങുളം എന്നിവിടങ്ങളിൽ 80 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തതായി മഴ റിപ്പോർട്ട് കാണുന്നുണ്ട്. മീനച്ചിലാർ ഏറെക്കുറെ നിറഞ്ഞു കിടക്കുന്നതുകൊണ്ട് സ്വാഭാവികമായും പനയ്ക്കപ്പാലത്തും മേലമ്പാറയും വെള്ളം കയറാനുള്ള സാധ്യത ഉണ്ട്. പുഴക്കരപ്പാലത്തിലെ മഴ മാപിനിയിൽ 17 അടിയിൽ കൂടുതൽ ജലനിരപ്പ് രേഖപ്പെടുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.