Subscribe Us



തീക്കോയി മാർമലയിൽ ഉരുൾപൊട്ടി; കൊട്ടാരമറ്റത്ത് റോഡിൽ വെള്ളം കയറി; പാലാ വെള്ളപ്പൊക്കത്തിലേയ്ക്ക്

തീക്കോയിയിൽ ഉരുൾപൊട്ടിയസ്ഥലം

പാലാ: തീക്കോയി മർമല അരുവി ഭാഗത്തു ഉരുൾ പൊട്ടിയതായി ജില്ലാ പഞ്ചായത്തംഗം  ഷോൺ ജോർജ് അറിയിച്ചു. ജനവാസ കേന്ദ്രത്തിൽ അല്ലാത്തതിനാൽ ആളപായം ഉണ്ടായിട്ടില്ലെന്ന് അറിയുന്നു. മാർമല റോഡ് തകർന്നു. ഉരുൾപൊട്ടലിൻ്റെയും  കനത്ത മഴയുടെയും അടിസ്ഥാനത്തിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. ഇതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പാലാ നഗരവും സമീപ പ്രദേശങ്ങളിലുള്ള താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാവാനുള്ള സാധ്യത ഏറി. 
കൊട്ടാരമറ്റം ബസ് ടെർമിനലിനു മുന്നിൽ

പാലാ കൊട്ടാരമറ്റത്ത് റോഡിൽ വെള്ളം കയറിത്തുടങ്ങി. വ്യാപാരികൾ താഴ്ന്ന ഭാഗത്തെ കടകളിൽ നിന്നുള്ള സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
പാലായിലെ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻ്റ്

ഈരാറ്റുപേട്ട റൂട്ടിലെ മൂന്നാനിയിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്നു ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.



Post a Comment

0 Comments