പാലാ: കനത്ത മഴയെത്തുടർന്നു പാലാ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ഇതേത്തുടർന്നു ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഡിയം ജംഗ്ഷൻ, കുരിശുപള്ളിക്കവലയ്ക്കു സമീപം റിവർവ്യൂറോഡ്, കൊട്ടാരമറ്റം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി.
പാലാ നഗരത്തിലെ ജലനിരപ്പ് ഉയർന്നു വരുകയാണെന്ന് പി ജി അജിത് പനയ്ക്കൽ റിപ്പോർട്ടു ചെയ്യുന്നു. റിവർവ്യൂറോഡ് ഏതാണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതോടെ ചെറിയാൻ ജെ കാപ്പൻ സ്മാരക നഗരസഭാ സ്‌റ്റേഡിയത്തിലും വെള്ളം കയറിയിട്ടുണ്ട്.
ഈ നില തുടർന്നാൽ പാലായിലെ കൂടുതൽ സ്ഥലങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വെള്ളത്തിനടിയിലാകുമെന്നാണ് സൂചന.
മൂന്നാനി അടക്കമുള്ള പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ടോടെ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
അൽഫോൻസാ കോളജിനു സമീപം മെയിൻ റോഡിലും വെള്ളം കയറിയതായി സിവിൽ ഡിഫൻസ് സേനയിലെ ബിനു പെരുമന റിപ്പോർട്ടു ചെയ്യുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.