Subscribe Us



പൊൻകുന്നം റൂട്ടിലെ ചരളയിൽ വാഹനങ്ങൾ കൂട്ടയിടി

പാലാ: പൊൻകുന്നം റൂട്ടിൽ ചരളയിൽ വാഹനങ്ങളുടെ കൂട്ടയിടി. രാവിലെ അപകടമുണ്ടായ സ്ഥലത്തു തന്നെയാണ് വീണ്ടും അപകട പരമ്പര. ടാങ്കർ ലോറി, ക്രൈയിൻ, കാർ, ബൈക്ക് തുടങ്ങിയവയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഈ സ്ഥലത്തിനു കുറച്ചു മാറി ഉണ്ടായ അപകടത്തിൽ മീനച്ചിൽ പഞ്ചായത്തിലെ ഒരു ജീവനക്കാരൻ മരണമടഞ്ഞിരുന്നു. ഈ മേഖലയിൽ വാഹനാപകടങ്ങൾ വ്യാപകമായതോടെ നാട്ടുകാർ ആശങ്കയിലാണ്. 

Post a Comment

0 Comments