Subscribe Us



ഓടിക്കൊണ്ടിരുന്ന ഇന്നോവ കാര്‍ കത്തിനശിച്ചു

രാമപുരം: ഓടിക്കൊണ്ടിരുന്ന കെ.എല്‍. 35 4662 ഇന്നോവ കാര്‍ കൊണ്ടാട് വലിയമരുതില്‍ വച്ച് കത്തിനശിച്ചു. ഡ്രൈവറും, യാത്രക്കാരായ അമ്മയും കുഞ്ഞും അപകടത്തില്‍ നിന്നും രക്ഷപെട്ടു. ശനിയാഴ്ച്ച രാത്രി 11.30 നാണ് അപകടമുണ്ടായത്.
എറണാകുളത്തു നിന്നും കൊണ്ടാട്ടിലെ വീട്ടിലേയ്ക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഡ്രൈവര്‍ ചക്കാമ്പുഴ പെരുമ്പാറ ബോണി സെബാസ്റ്റിന്‍, യാത്രക്കാരായ കല്ലാനാനിക്കല്‍ സ്‌റ്റെഫി ജോസ്(38), മകന്‍ ജോനാഥ്(6) എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബോണറ്റിന് ഇടയിലൂടെ പുകയും, തീയും വരുന്നത് കണ്ട് യാത്രക്കാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി മാറുകയായിരുന്നു. മാറിയ ഉടന്‍തന്നെ വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. ഉടന്‍ തന്നെ പാലാ ഫയര്‍ ഫോഴ്‌സും, രാമപുരം പോലീസും ചേര്‍ന്ന് സ്ഥലത്തെത്തി തീയണച്ചു.

Post a Comment

0 Comments