Subscribe Us



ഓടിക്കുന്നതിടെ ഡ്രൈവർ ഉറങ്ങിയപ്പോൾ നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന ബസ്സിലിടിച്ച് തകർന്നു

പാലാ: ഓടിക്കുന്നതിടെ ഡ്രൈവർ ഉറങ്ങിയപ്പോൾ നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന ബസ്സിലിടിച്ച് തകർന്നു തരിപ്പണമായി. കാറിലെ എയർ ബാഗിൻ്റെയും സുരക്ഷാ ക്രമീകരണങ്ങളുടെയും ബലത്തിൽ കാർ യാത്രികൻ പരുക്കു പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

ചെത്തിമറ്റം തൃക്കയിൽ അമ്പലത്തു മുന്നിൽ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. ഭരണങ്ങാനം ഭാഗത്തേക്ക് പോയ കെ എൽ 35 ജെ 4929 ടാറ്റാ നെക്സോൺ കാറാണ് എതിർദിശയിൽ വന്ന ബസിൻ്റെ പിന്നിലെ ടയർ ഇടിച്ചു തകർത്തു അപകടത്തിൽപ്പെട്ടത്. ഈ സമയം ആ ഭാഗത്ത് മറ്റു വാഹനങ്ങൾ വരാത്തതും കാൽനടക്കാരില്ലാതിരുന്നതും അപകടത്തിൻ്റെ വ്യാപ്തി കുറച്ചു. ബസിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ അമ്പലത്തിൻ്റെ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന വലിയ കുഴിയിൽ വീഴുമായിരുന്നുവെന്ന് ബസ് ഡ്രൈവർ പറഞ്ഞു. അമിത വേഗതയിൽ ദിശമാറി കാർ പാഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ബസ് പരമാവധി സൈഡിലേക്ക് ഒതുക്കി നിർത്തിയതിനാലാണ് ടയറിൽ ഇടിച്ചതെന്നും അല്ലെങ്കിൽ ബസിലേക്ക് കാർ പാഞ്ഞുകയറുമായിരുന്നുവെന്നും ഡ്രൈവർ ചൂണ്ടിക്കാട്ടി. കാർ ബസിലിടിച്ച ആഘാതത്തിൽ ബസ് കണ്ടക്ടറുടെ കൈയ്ക്കു പരുക്കേറ്റിട്ടുണ്ട്. 
വിവരമറിഞ്ഞെത്തിയ പാലാ പോലീസ് നടപടി സ്വീകരിച്ചു.

Post a Comment

0 Comments